തവള രാജ്യത്തിലെ രാജകുമാരിയുടെ വിവാഹം പ്രമാണിച്ച് നേരത്തേ തന്നെ യാത്ര തിരിച്ചിരുന്നു യുവാക്കളായ തവളകള്ക്കൂട്ടങ്ങള്. ഉള്ളതില്‍ നല്ല വേഷം ഓരോരാളും അണിഞ്ഞിട്ടുണ്ട്. ചിലര്‍ തലയില്‍ ചുവന്ന തൊപ്പിയും മറ്റു ചിലര്‍ കണ്ണുകളില്‍ ആകര്‍ഷണത്തിന്റെ പച്ചനിറവും. കൂട്ടത്തില്‍ എല്ലാവരും വാസന ദൃവ്യങ്ങളും പൂശുകയും കയ്യില്‍ കരുതുകയും ചെയ്തു. അവിടെ ഒരു നല്ല ഉശിരന്‍ മത്സരം നടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
തിക്കും കൂട്ടവുമായി അവരങ്ങിനെ കാട്ടിലൂടെ, മരങ്ങള്‍ക്കിടയിലൂടെ സ്പ്നങ്ങള്‍ കണ്ടു നടക്കുകയായിരുന്നു. വഴിയോരങ്ങളൊക്കെയും അലങ്കരിച്ചിട്ടുണ്ട്. ദീപാലംകൃതമായ വഴിയോരങ്ങളെങ്കിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത എവിടെയും തെളിഞ്ഞുകാണാം. ചിലയിടങ്ങള്‍ പൂര്‍ണ്ണമായും ഇരുട്ടില്‍ മുങ്ങിയിരിക്കുകയാണ്. അവിടങ്ങളില്‍ വെട്ടിത്തെളിച്ചിട്ടുമില്ല. എങ്കിലും എല്ലാവരും ആഹ്ലാദത്തില്‍ തന്നെ ചാടിയും മറിഞ്ഞു കൂവിയും മുന്നോട്ട് തങ്ങളുടെ സ്വപ്നകാമുകിക്കായ് ..
ഞാന്‍ മുമ്പേ എനിക്കു മുമ്പേ എന്ന് പറഞ്ഞതു കേട്ടാവണം തവളകളില്‍ ഉത്സാഹിയായ സുര്ങ്ങാണിയും നുര്‍ങ്ങാണി ഇടയ്ക്കിടെ പിച്ചുകയും പരസ്പരം മാന്തുകയും ഒപ്പം ചാടുകയും ചെയ്യ്തുകൊണ്ടിരിക്കുന്നത്. തവളകളുടെ ഈ ബഹളം മൂലം കാട് ശരിക്കും ഉത്സവമായി കഴിഞ്ഞിരുന്നു.
വായുവിലുയര്‍ന്ന് പൊങ്ങിയ ഉത്സാഹികളായ ആ രണ്ട് തവളകളെയും പെട്ടെന്ന് കാണാതായപ്പോള്‍ എല്ലാവരും പരിഭ്രമിച്ചു.
രാജകുമാരിയെ വിവാഹം കഴിക്കാന്‍ എല്ലാവരും വാശിയിലാണെങ്കിലും അവര്‍ക്ക് പരസ്പരം സ്നേഹം ഉണ്ടായിരുന്നു. മരംകൊത്തിയുണ്ടാക്കിയ പൊത്തിലും കുറ്റിച്ചെടികളിലുമൊക്കെ അവര്‍ രണ്ടു പേരെയും തിരഞ്ഞു.
വഴിയില്‍ കിടന്നു കിട്ടുന്ന എല്ലാം പ്രാണികളെയും മറ്റ് പാറ്റകളെയും ഒക്കെയും അവര്‍ പങ്കിട്ടെടുത്താണ് യാത്ര തുടര്ന്നരുന്നത്.
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴേ അച്ഛനമ്മമാര്‍ പറഞ്ഞു പഠിപ്പിച്ചിരുന്നു. എല്ലാവരും വഴക്കുകൂടാതെ പങ്കിട്ടെടുക്കണമെന്ന്. അതിലൊരാള്‍ക്ക് അപ്പോഴേ സംശയമുണ്ടായിരുന്നു ഈ അമ്മ പറയുന്നത് പണ്ട് കുന്തി മഹാറാണി ചെയ്തതു പോലെയല്ലേന്ന് . എന്നിട്ടും മിണ്ടാതിരുന്നത് അത് അപ്പോഴത്തെ കാര്യമല്ലേന്ന് ഓര്‍ത്തതു കൊണ്ടാണ്.
മുമ്പിലെ വലിയ കുഴിയില്‍ വീണ് വിങ്ങിക്കരയുന്ന രണ്ടുപേരെയും എല്ലാവരും കൂട്ടം കൂടി നോക്കി. വളരെ ആഴമുള്ള കുഴിയാണ്. പേരിന് പോലും ഒരു തുള്ളി വെള്ളമില്ല. ഇതില്‍ നിന്ന് എങ്ങിനെ പുറത്തുകടക്കാനാണ്? അവരുടെ ഇനിയുള്ള് ഗതിയും രാജകുമാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിലും അവരില്‍ സങ്കടമുളവാക്കി.
വിവാഹത്തില്‍ പങ്കെടുത്താലുള്ള കേമത്തെ ക്കുറിച്ച് ചാട്ട വേളയിലും അല്ലാതെയും പലരും പല സ്വപ്നങ്ങളും കണ്ടിരുന്നു. എന്നിട്ടും..
ഒരുവന്: ഞങ്ങളേക്കാളും തണ്ടും തടിയുമുള്ളവരാണ് നിങ്ങള്‍ രണ്ടു പേരും. ചാട്ടത്തിലും, ഇരപിടിക്കുന്നതിലും ഈ ഗ്രാമത്തില്‍ തന്നെ നിങ്ങള്‍ നിങ്ങളുടേതായ രീതികള്‍ കൊണ്ട് പ്രശസ്തരാണ്.
സ്നേഹം കൊണ്ട് ഞങ്ങളുടെ മനസ്സ് കീഴടക്കിയവരാണ് നിങ്ങള്‍. ഒരു പക്ഷെ രാജകുമാരിയെ നിങ്ങളില്‍ ഒരാള്‍ തന്നെ നേടിയേനെ. ഇനിയിപ്പോള്‍ ഈ കുഴിയില്‍ നിന്ന് നിങ്ങളെങ്ങിനെ മുകളിലെത്തും? എങ്ങിനെ രാജകുമാരിയെ നേടും? അവിടെ കിടന്നു മരിക്കാനാണ് നിങ്ങളുടെ വിധി.
നിങ്ങള്‍ക്കായ് ഒന്നിലധികം പാറ്റകളേയും അതിലുമധികം പ്രാണികളേയും ഞങ്ങള്‍ ഭക്ഷിക്കാം. രാജകുമാരിയെ കിട്ടിയാല്‍ ഇവിടെ ഞങ്ങള്‍ വരുന്നുണ്ട്. ഈ രാജ്യത്തിലെ ഏറ്റവും നല്ല സ്മാരകം തന്നെ ഞങ്ങള്‍ പണിതീര്‍ക്കും. അയാളുടെ കണ്ണു നിറഞ്ഞു. എല്ലാവരിലും സങ്കടം നിറഞ്ഞ് കണ്ണുകള്‍ നിറഞ്ഞ് ഉണ്ടക്കണ്ണുകളായി മാറി. അരികിലൂടെ ഒരു പച്ചത്തുള്ളന്‍ ചീറി വന്നപ്പോഴും തലയ്ക്കുമുകളില്‍ ഒരു കൂത്താടി ഗാനം മൂളി വന്നപ്പോഴും അയാള്‍ ഒന്ന് ചുണ്ട്നക്കുകയൊ കണ്ണ് പിടപ്പിക്കുകയൊ ചെയ്തില്ല. അവരപ്പോള്‍ രാജകൊട്ടാരത്തിലേക്ക് പോകാന്‍ തിടുക്കം കാട്ടി. അകലങ്ങളിലുള്ള പാട്ടിന്റെയും താളങ്ങളുടേയും ശബ്ദം അവരെ ഉന്മത്തരാക്കാന് തുടങ്ങി.
കുഴിയില്‍ കുടക്കുന്ന രണ്ടു പേരും ധൈര്യം സംഭരിച്ചു. രാജകുമാരിയെ നേടുകയും ജീവിതത്തിലേക്ക് തിരിക്കുകയും വേണ്ടത് തങ്ങളുടെ ആവശ്യമാണെന്നവര്‍ തിരിച്ചറിയുകയയിരുന്നു. മുകളില്‍ നിന്ന് തങ്ങളുടെ മരണത്തെ ക്കുറിച്ച് സംസാരിക്കുന്ന കൂട്ടുകാരുടെ വാക്കുകള്‍ സുര്‍ങ്ങാണിയുടെ ഹൃദയത്തെ പെരുമ്പറ കൊള്ളിച്ചു. തങ്ങളെ വിട്ട് കൂട്ടുകാര്‍ യാത്ര തുടരുകയാനെന്ന് സുര്ങ്ങാണിക്ക് മനസ്സിലായി.
തനിക്കീ ആഴമേറിയ ദുര്‍ഘടം ചാടിക്കടക്കാന്‍ പറ്റുമൊ? അയാളില്‍ സംശയ്ത്തിന്റെ തിരമാലകളുയരുന്നു. അപ്പോഴാണ് നുര്‍ങ്ങാണി കണ്ണുകള്‍ കൊണ്ട് ആഗ്യം കാട്ടിയത്. എന്നും അങ്ങിനെയാണ് ആദ്യം ബുദ്ധി പ്രവര്‍ത്തിക്കുന്നത് അയാള്‍ക്കാണ്.
ധൈര്യം സംഭരിച്ച് സുര്ങ്ങാണി മുകളിലേക്ക് എടുത്തു ചാടി. മുകളില്‍ കൂട്ടുകാരുടെ ആര്‍ത്തനാദങ്ങള്‍ ഭൂമിക്കടിയില്‍ പ്രക്മ്പനം കൊള്ളിച്ചു.
ഒരു നിമിഷം സുര്‍ങ്ങാണിയുടെ കണ്ണില്‍ ഇരുട്ട് നിറഞ്ഞു.
തനിക്കു മുമ്പില്‍ മലര്‍ന്നടിച്ച് വീണ് മരിച്ചു കിടക്കുന്ന സുര്ങ്ങാണിയെ കണ്ട് നുര്‍ങ്ങാണി വലിയ വായില്‍ നിലവിളിച്ചു. അപ്പോഴാണ് കുഴിയുടെ ഒരരികില്‍ പടം പൊഴിച്ചു നില്ക്കുന്ന മലമ്പാമ്പ് നുര്ങ്ങാണിയുടെ കണ്ണില്‍ പെട്ടത്. തലയടിച്ചു വീണ സുര്‍ങ്ങാണിയുടെ അരികിലേക്ക് നീങ്ങുന്ന പാമ്പിനെ അയാള്‍ കണ്ടു.
മുകളില്‍ കൂട്ടുകാരുടെ കൈക്രീയകള്‍ അയാളുടെ കണ്ണുകളില്‍ പ്രതീക്ഷ നിറച്ചു. എന്തും വരട്ടെ നുര്‍ങ്ങാണി സകല ദൈവങ്ങളെയും വിളിച്ച് ചാടി.
അത്ഭുദങ്ങളുടെ സൂര്യ പ്രകാശം ഏറ്റപ്പോള്‍ നുര്ങ്ങാണിക്ക് ശ്വാസം തിരിച്ചുകിട്ടി. നടന്നകലുന്ന കൂട്ടുകാരുടെ അടുത്തേക്ക് അയാള്‍ പാഞ്ഞടുത്തു.
കൂട്ടുകാര്‍ അയാളോട് ചോദിച്ചു.
ഞങ്ങാളൊക്കെ നീ മരിച്ചു പോകുമെന്ന് പറഞ്ഞിട്ടും നിനക്കെങ്ങിനെ സാധിച്ചു ഇത്രയും ധൈര്യം.
അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ചു. പിന്നെ നടത്തത്തിന് വേഗത കൂട്ടി. അയാളുടെ ചെവിയില്‍ ഘടിപ്പിച്ച കേള്‍വി യന്ത്രം കിണറ്റില്‍ നഷ്ടപ്പെട്ടു പോയത് ഓര്‍ക്കാതെ അയാള്‍ നടത്തതിന് വേഗത കൂട്ടി.
12 comments:
ചങ്ങാതിമാരെ
ഒരു പുതിയ ആളാണ് ഞാന്‍. ഒരു കഥയുമായി നിങ്ങളുടെ മുമ്പില്‍. പലരും പറഞ്ഞു കേട്ടാണ് ഞാനിവിടെ എത്തിയത്.
വായിച്ച് തെറ്റുകുറ്റങ്ങള്‍ പറഞ്ഞ് അനുഗ്രഹിക്കുമല്ലൊ
ഹേമ
നോട്ട്: എനിക്ക് ഇവിടെ പാരഗ്രാഫ് തിരിക്കുവാന്‍ പറ്റുന്നില്ല. അങ്ങിനെയുള്ള കാര്യങ്ങള്‍ കൂടി പറഞ്ഞു തരുമല്ലൊ.
ഹേമ പുതിയ എഴുത്തുകാരിയാണൊ?
താങ്കള്‍ ഒരു ബാല കഥയല്ല ഉദ്ദേശിച്ചതെന്ന് തോന്നുന്നു. കഥയില്‍ സാമൂഹിക പ്രസക്തി ഞാന്‍ തെളിഞ്ഞു കാണുന്നു. ഒരു പക്ഷെ താങ്കള്‍ ബ്ലോഗ് വയിക്കുന്ന ഒരാളാകണം. ഇതില്‍ ഒരു വിമര്‍ശനവും ഞാന്‍ കാണുന്നു. മറ്റ് വായനക്കാര്‍ ഈ കഥ വായിച്ചുവെങ്കില്‍ അവരത് പറയും.
എന്തായാലും കഥ ഇഷടമായി. കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വായനയിലും എഴുത്തിലും.
കമന് റ് കിട്ടിയില്ലെന്ന് കരുതി നല്ല കഥ അല്ലാതാവുന്നില്ല. ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടാകും.
; രാജു
ഹേമ സുസ്വാഗത്.
കാലത്തു പലതവണ ശ്രമിച്ചു ഒരു തേങ്ങയുടക്കാന്‍. ഈ ബീറ്റ ബ്ലോഗ്ഗര്‍ പ്രശ്നക്കാരനാവുന്നു.
ഏതായാലും നല്ല കഥ. ഇന്സ്പിരേഷ്ണല് എന്നു പറയാം.
പാരഗ്രാഫ് തിരിച്ചെങ്കില്‍ നന്നായേനെ. ബീറ്റ ബ്ലോഗ്ഗറില്‍ അതെങ്ങനെയാണെന്നറിയില്ല.
-സുല്‍
ഹേമ..
ഈ കഥ പല രീതിയില്‍ പലപ്പോഴും കേട്ടിട്ടുള്ളതാണല്ലോ
വായിച്ചവര്‍ക്കൊക്കെ നന്ദി. എനിക്കു തോന്നുന്നു എന്റെ ബ്ലോഗിലെന്തോ കുഴപ്പം കാരണമാണ് ആരും കമന്റ് ഇടാത്തത് എന്ന്. സുല്‍ പറഞ്ഞതു പോലെ ചിലരെനിക്ക് ഇ-മെയില്‍ ചെയ്തു.
ഇതെനിക്ക് ബീറ്റ അല്ലാതെ ബ്ലോഗര്‍ പഴയ വേര്‍ഷനില്‍ കിട്ടാനെന്താ വഴി എന്ന് ആരെങ്കിലും പറഞ്ഞു തരുമൊ?
ഞാന്‍ ഇനി പുതിയ ബ്ലോഗ് ക്രീയേറ്റ് ചെയ്താലും ബീറ്റ വേര്‍ഷനല്ലേ കിട്ടൂ. പ്ലീസ് ഹെല്പ് മീ.
ഷിജു : എവിടെ വായിച്ചൂന്നാ പറഞ്ഞത്? ഞാന്‍ ഈ കഥ കേട്ടിട്ടില്ല. എവിടെ എന്നു പറഞ്ഞാല്‍ ഉപകാരമായിരുന്നു. അതു പോലെ പാരഗ്രാഫ് തിരിക്കാനും.
ഹേമ
പേരു തെറ്റിച്ചാ തല്ലു കൊള്ളും ഹേമ മോളേ..
ഇവിടെ വേറെ ഷിജുവൊള്ളതാ..
ഇതു ഗുഡ്മോര്‍ണിംഗ് മെയിലായും മോറല്‍ സ്റ്റോറിയായും ഫോര്‍വേഡായി കിട്ടിയിട്ടുണ്ട്
രാജകുമാരിയുടെ കല്യാണവും നിശ്ചയവുമൊന്നുമില്ല, കിണറ്റില്‍ വീണ തവള ചെവി കേള്‍ക്കാത്തതു കൊണ്ട് ചാടി പുറത്തു വരുന്നതു
ഇതിനി ഹേമയുടെ ഭാവനയാണെങ്കില്‍ തികച്ചും യാദ്ര്ശ്ചികമായ സാമ്യം
ഞാന്‍ ഒഴിവു കിട്ടുമ്പോ ഒന്നു തപ്പി നൊക്കട്ടെ, മെയില്‍ കിട്ടിയാല്‍ ഫോര്‍വേഡ് ചെയ്തു തരാം
പാരഗ്രാഫ് തിരിക്കാന്‍ പ്രശ്നമുണ്ടോ..
എഡിറ്ററില്‍ എന്റെര്‍ കീ പ്രെസ്സ് ചെയ്താല്‍ അടുത്ത പാരഗ്രാഫ് വരേണ്ടതാണ്
അല്ലെങ്കില്‍ html കോഡില്‍ < br >, < p > എന്നിവ ഉപയോഗിച്ചു നോക്കു
< br > is for single line break and < p > is for paragraph
note: i put space in the tags because it wont accept otherwise
qw_er_ty
എഴുത്ത് തുടരുക, നന്നായിട്ടുണ്ട്.
പിടക്കോഴി കൊത്തിയപ്പോളാ ഇവിടെ വന്നത്
ഇത് കൊള്ളാം കേട്ടോ..
ഇത് മനസിലായിരിക്കണൂ :)
നല്ല കഥ. അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇനിയും വരട്ടെ കിടീലന് കഥകള്‍... :)
തകർത്തുകളഞ്ഞു ഈ തവളകല്യാണം...തവളകൾ കല്യാണതിനു പോകുന്ന് സീൻ ഒരു നിമിഷം മനസ്സിൽ കണ്ടു....സജീവേട്ടൻ കൊടകരപുരാണം നിർത്തിയതിൽ പിന്നെ വല്ലപ്പോളൂം അതും ഈ "ഭൂഗോളമാന്ധ്യത്തിന്റെ" ഇടയിൽ ഈ വേളയിലും ചിരിച്ചുപോയി.
അക്ഷരങ്ങള്‍ ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്താല്‍ നന്നാകും...
Post a Comment